Latest NewsKeralaNews

സോളാർ പീഡന ഗൂഢാലോചന കേസ് കോടതിയിൽ: സിബിഐ റിപ്പോർട്ട് സമർപ്പിക്കാൻ ഹർജിക്കാരൻ

കൊല്ലം: സോളാർ പീഡന ഗൂഢാലോചനക്കേസ് കൊട്ടാരക്കര കോടതി ഇന്ന് പരിഗണിക്കും. കെബി ഗണേഷ് കുമാർ എംഎൽഎക്കും പരാതിക്കാരിക്കും എതിരായ കേസാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. പ്രതികൾക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന്‍റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്നുള്ള സിബിഐ റിപ്പോർട്ട്, ഹർജിക്കാരൻ ഇന്ന് കോടതിയെ അറിയിക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്ന് അഡ്വ. ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button