Latest NewsKeralaNews

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെ ഒന്നും ചെയ്തിട്ടില്ല; കെ കെ ശൈലജ

കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്‌ണന്മാരായി മാറുമെന്നും, കടകംപളളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

തിരുവനന്തപുരം: ബി ജെ പി നേതാവ് ശോഭ സുരേന്ദ്രനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ പൂതനാ പരാമര്‍ശം നടത്തിയത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്ന് ശൈലജ വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, ശബരിമല വിഷയം പറഞ്ഞ് ബി ജെ പി ജനങ്ങളെ വഞ്ചിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ 30 ശതമാനം വർധനവ്; വിരമിക്കൽ പ്രായം 61 ആയി ഉയർത്തി തെലങ്കാന

എന്നാൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്നും, കോടതി വിധി അനുസരിച്ചുവെന്നേയുള്ളൂവെന്നും ശൈലജ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപളളി സുരേന്ദ്രന്‍ എന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്‌ണന്മാരായി മാറുമെന്നും, കടകംപളളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button