പാലക്കാട്: സ്ഥാനാർഥിത്വത്തിനു വേണ്ടി കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താനെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പാർലമെന്റ് തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാനില്ലെന്നാണ് പറഞ്ഞത്. തന്നെ സ്ഥാനാർഥിമോഹിയായി ചിത്രീകരിക്കുന്നതു ദുഃഖകരമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
നേതാവിന്റെ വാക്കുകൾ ഇങ്ങനെ,
‘എനിക്ക് യാതൊരു പരിഭവവുമില്ല. സ്ഥാനാർഥിത്വത്തിനു വേണ്ടി കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല ഞാൻ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ പോലും, മത്സരിക്കാനില്ലെന്നാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനോടും ദേശീയ നേതൃത്വത്തോടും പറഞ്ഞത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് ഇരുപത്തിയെട്ടാം ദിവസമാണ് മത്സരിക്കാനായി പോയത്. എന്നെ സ്ഥാനാർഥിമോഹിയായി ചിത്രീകരിക്കുന്നതുതന്നെ വ്യക്തിപരമായി ദുഃഖകരമാണ്.
എന്നെ സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത്. എംഎല്‍എയും എംപിയും ആവുകയല്ല എന്റെ ലക്ഷ്യം. പത്തു പേരില്ലാത്ത കാലത്ത് പ്രവർത്തിച്ച് തുടങ്ങിയതാണ് ഞാൻ. എൻഡിഎയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നത് വരെ ഈ ആരോഗ്യം നിലനിർത്തണമേ എന്നാണ് ആഗ്രഹം’- ശോഭ സുരേന്ദ്രൻ പറഞ്ഞു.
Post Your Comments