തൃശൂർ: സ്പീക്കർ എഎൻ ഷംസീറിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സിപിഎം സംസ്ഥാന നേതൃത്വം ആലോചിച്ച് ഉറപ്പിച്ച് നടത്തിയ പരാമർശമാണ് ഇതെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ഒരു കൂട്ടം സ്ത്രീകളെ ശബരിമല കയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീർ.
ഇതിനായി കണ്ണൂരിലെ തലശ്ശേരിയിൽ നടന്ന ആദ്യ യോഗത്തിൽ പങ്കെടുത്തയാളാണ് ഷംസീർ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. എംവിഗോവിന്ദനും ഷംസീർ ഒരുമിച്ച് ചിന്തിച്ചാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും അതുകൊണ്ടാണ് മാപ്പു പറയില്ലെന്ന് ഗോവിന്ദൻ പറഞ്ഞതെന്നും ശോഭ ചൂണ്ടിക്കാട്ടി.
‘ദൈവീകമായ ആരാധനയെ കുറിച്ച് പറഞ്ഞല്ല കുട്ടികളെ ശാസ്ത്രം പഠിപ്പിക്കേണ്ടത്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ വരെ അവരുടെ പരീക്ഷണങ്ങൾക്കു മുൻപു ഗണപതി ഹോമം നടത്തുകയും തേങ്ങ ഉടയ്ക്കുകയുമൊക്കെ ചെയ്യുന്നു. കഴിഞ്ഞ ദിവസം ചന്ദ്രയാൻ വിക്ഷേപിക്കാൻ പോയ ശാസ്ത്രജ്ഞരേക്കാൾ പ്രൗഢിയോ ശാസ്ത്രത്തെക്കുറിച്ച് അവബോധമോ ഷംസീറിന് ഇല്ലല്ലോ,’ ശോഭാ സുരേന്ദ്രൻ ചോദിച്ചു.
Post Your Comments