മുസ്ലീം വിവാഹങ്ങളില്‍ വരന്‍ വധുവിന് നല്‍കാനായി നിശ്ചയിക്കുന്ന വിവാഹമൂല്യമാണ് മഹര്‍. എന്നാൽ പാകിസ്ഥാനി സ്വദേശിനിയായ നൈല ഷമല്‍ എന്ന യുവതി ആവശ്യപ്പെട്ട മഹര്‍ സ്വര്‍ണമോ പണമോ ഒന്നുമല്ല. ഒരു ലക്ഷം രൂപയ്ക്കുള്ള പുസ്തകങ്ങളാണ് നൈല ഭാവി വരനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിവാഹവേഷത്തില്‍ ബുക്ക് ഷെല്‍ഫിന് മുന്നില്‍ നിന്ന് നൈല സംസാരിക്കുന്ന വീഡിയോ വൈറലാകുകയാണ്. എഴുത്തുകാരി കൂടിയായ നൈല വിവാഹവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പുസ്തകങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
A bride Naila Shamal in Mardan KPK, Pakistan demanded books in Haq Mehr, worth 100k. The bride and the groom both are writers.
How much you love books? ? pic.twitter.com/zTQAVncYkF
— Mona Farooq Ahmad (@MFChaudhryy) March 16, 2021
ഒരു ലക്ഷം രൂപ വിലവരുന്ന പുസ്തകങ്ങളാണ് ഞാന്‍ മഹറായി ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഒരു കാരണം, രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം വിലയേറിയ സമ്മാനങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നതാണ്. മറ്റൊന്ന്, സമൂഹത്തിലെ തെറ്റായ പ്രവണതകളെ ഇല്ലാതാക്കണം എന്നതാണെന്നും നൈല വീഡിയോയിൽ പറയുന്നു.
Post Your Comments