
തിരുവനന്തപുരം : ഇരട്ടവോട്ടെന്ന പ്രതിപക്ഷത്തിന്റെ പരാതി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പരാതി നല്‍കിയ എല്ലാ മണ്ഡലങ്ങളിലെയും കള്ളവോട്ടര്‍മാരെ കണ്ടെത്തണമെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇരട്ടവോട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. തവനൂരില്‍ ചൂണ്ടിക്കാട്ടിയ പരാതികളില്‍ 70 ശതമാനം ഇരട്ടവോട്ടാണ്. കോഴിക്കോട് 3700, കാസര്‍കോട് 640 ഇരട്ടവോട്ടുകളും കണ്ടെത്തി. കാസര്‍കോട് ഒരു വോട്ടര്‍ക്ക് അഞ്ച് കാര്‍ഡ് ലഭിച്ചു. അതില്‍ നാലു കാര്‍ഡുകള്‍ നശിപ്പിച്ചു. കാര്‍ഡുകള്‍ നല്‍കിയ അസി. ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യഥാര്‍ഥ വോട്ടര്‍മാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കും. ഇക്കാര്യത്തില്‍ അന്വേഷണം മുന്നോട്ടു പോകുമെന്നും ടീക്കാറാം മീണ പറഞ്ഞു.
Post Your Comments