ഗുവാഹത്തി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി ആക്ടിവിസ്റ്റും കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയി. ബി.ജെ.പി അധികാരത്തിൽ വന്നാൽ അത് അസമിലെ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നാണ് അഖിൽ ഗൊഗോയി ജയിലിൽ നിന്നും നേതാക്കൾക്ക് അയച്ച കത്തിൽ പറയുന്നത്.
അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തമായ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ‘അസമിന്റെ ഭാവി ജനങ്ങളുടെ കൈയ്യിലാണ്. നിങ്ങൾ ചെയ്യുന്ന വോട്ടിനെ ആശ്രയിച്ചിരിക്കുമത്, സംസ്ഥാനത്തെ രക്ഷിക്കാനുള്ള തീരുമാനം എടുക്കേണ്ടത് ജനങ്ങളാണ്. അസം രക്ഷപ്പെടണമെങ്കില്‍ ബി.ജെ.പിക്കോ സി.എ.എയ്ക്ക് അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുത്,’ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അസമില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ കലാപത്തിന് ആഹ്വാനം നൽകിയെന്ന കുറ്റത്തിനാണ് ഗൊഗോയി ജയിലിൽ കഴിയുന്നത്. തിന് ജയിലില്‍ കഴിയുകയാണ് ഗൊഗോയി. ജയിലിലെ ജീവിതം വളരെ ദുഃസഹമാണെന്നാണ് ഗൊഗോയി പറയുന്നത്. താന്‍ കടുത്ത മാനസികവും ശാരീരികവുമായ ആഘാതം അനുഭവിച്ച് ജയിലില്‍ കഴിയുകയാണെന്നും തന്റെ ഭാവി എന്താണെന്ന് അറിയില്ലെന്നും അഖില്‍ ഗൊഗോയി പറഞ്ഞു.
Post Your Comments