Latest NewsInternational

യു.എസിലുള്ള റഷ്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുന്നു, എഫ്ബിഐ സ്വാധീനിക്കാൻ ശ്രമിക്കുന്നു : റഷ്യൻ അംബാസഡർ

മോസ്‌കോ: അമേരിക്കയിലുള്ള റഷ്യൻ നയതന്ത്രജ്ഞരെ യുഎസ് ഭരണകൂടം ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി റഷ്യൻ അംബാസിഡർ. ടാസ് ന്യൂസ് ഏജൻസിയാണ് ഈ വിവരം പുറത്തു വിട്ടത്.

പുടിന്റെ ആജ്ഞയനുസരിച്ച് ഉക്രൈനിൽ റഷ്യൻ സൈന്യം ആക്രമണം നടത്തിയതിനു ശേഷം, യു.എസ് നയതന്ത്രജ്ഞരുമായി നേരിട്ടുള്ള കൂടിക്കാഴ്ചകൾ അവസാനിച്ചുവെന്ന് റഷ്യൻ അംബാസിഡർ അനാട്ടോലി അന്റോണോവ് പറയുന്നു.

‘നാലു പുറത്തു നിന്നും ഉപരോധമേർപ്പെടുത്തപ്പെട്ട ഒരു കോട്ടയുടെ അവസ്ഥയിലാണ് യുഎസിലുള്ള റഷ്യൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥർ. ചുറ്റുമുള്ള ശത്രുക്കളുടെ നടുക്കാണ് ഞങ്ങൾ. ചുറ്റും യു.എസ് സെക്യൂരിറ്റി സർവീസ് കറങ്ങി നടക്കുന്നു, സിഐഎ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ഞങ്ങൾക്ക് വിതരണം ചെയ്യുന്നു. അവരുമായി ബന്ധം സ്ഥാപിച്ചെടുക്കാനുള്ള അടവാണ് ഇതൊക്കെ.’ അന്റോണോവ് വ്യക്തമാക്കുന്നു.

എംബസിയിലെ ജീവനക്കാർ ഭീഷണികൾ നേരിടുന്നതായും ശാരീരികമായി കൈയേറ്റം ചെയ്യാനുള്ള ശ്രമമുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, സിഐഎയും എഫ്ബിഐ ഉദ്യോഗസ്ഥരും ഈ ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ പ്രതികരണത്തിന് ഇരുസംഘടനകളും തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button