Latest NewsInternational

വിദേശ ചാരസംഘടനകൾ റഷ്യൻവിരുദ്ധ നിലപാടെടുക്കാൻ ഭീഷണിപ്പെടുത്തുന്നു: സെർബിയൻ ആഭ്യന്തരമന്ത്രി

പ്രസ്തുത ചാരസംഘടന, അമേരിക്കയുടെ സിഐഎ ആണെന്ന് സാമൂഹ്യ മാധ്യമങ്ങൾ തറപ്പിച്ചു പറയുന്നു

ബെൽഗ്രേഡ്: വിദേശ ചാരസംഘടനകൾ റഷ്യൻവിരുദ്ധ നിലപാടെടുക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സെർബിയ. ആഭ്യന്തരമന്ത്രി അലക്സാണ്ടർ വുലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്.

‘ലോകത്തിലെ ഏറ്റവും വലിയ ചാര സംഘടനകളിൽ ഒന്ന് എന്നെ സമീപിച്ചിരുന്നു. റഷ്യയോട് ഞാൻ കാണിക്കുന്ന സമീപനം അവർക്ക് പൊരുത്തപ്പെടാൻ സാധിക്കാത്ത ഒന്നാണെന്നും സമീപനം ഞാൻ മാറ്റണമെന്നും അവർ നിർദ്ദേശിച്ചു. അതിന് തയ്യാറല്ലെങ്കിൽ എന്നെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നും എനിക്ക് മുന്നറിയിപ്പു നൽകി’. അലക്സാണ്ടർ വുലിൻ വെളിപ്പെടുത്തുന്നു.

ആ പ്രസ്തുത ചാരസംഘടന, അമേരിക്കയുടെ സിഐഎ ആണെന്ന് സാമൂഹ്യ മാധ്യമങ്ങൾ തറപ്പിച്ചു പറയുന്നുണ്ട്. എന്നാൽ, കൃത്യമായി അവരുടെ പേര് പറയാൻ വുലിൻ തയ്യാറായിട്ടില്ല. തനിക്കെതിരെ ഒരു മീഡിയ ക്യാമ്പയിൻ ഉടനെ തുടങ്ങുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button