താനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് പി കെ ഫിറോസ്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വോട്ട് തേടി സ്ഥാനാർത്ഥികൾ കളം നിറഞ്ഞിരിക്കുകയാണ്. മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളിൽ വീടുകളിൽ കയറിയിറങ്ങിയ പി.കെ.ഫിറോസ് അങ്ങാടികൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥനയും നടത്തി. ഇതിൻ്റെ ഭാഗമായി പി കെ ഫിറോസ് മാതാ അമൃതാനന്ദമയി മഠത്തിൽ സന്ദർശനം നടത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിൻ്റെ ഒരു ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല,
അതേസമയം, കത്വ-ഉന്നാവോ ഫണ്ടിനായി നാട്ടില്‍ നിന്നും പിരിച്ചെടുത്ത പണം സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ളവരുടെ കൈകളിലാണെന്ന് മുസ്ലീം യൂത്ത് ലീഗ് മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം യൂസഫ് പടനിലം ആരോപണവുമായി രംഗത്ത് വന്നു. ജനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി ഇത്രയേറെ വേറെ തെളിവ് സഹിതം പുറത്തുവന്നിട്ടും മുസ്ലീം ലീഗ് നേതൃത്വം മൗനം പാലിക്കുകയാണെന്നും യൂസഫ് പടനിലം ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്ന ഈ സാഹചര്യത്തിൽ പടനിലത്തിൻ്റെ ആരോപണം ഫിറോസിനെതിരെ പ്രയോഗിക്കാനുള്ള ആയുധമായി എതിരാളികൾ ഉപയോഗിക്കുമോയെന്ന സംശയവും ഉദിക്കുന്നുണ്ട്. ഫിറോസിനെതിരെ ജനവികാരം ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നാണ് യു ഡി എഫ് പറയുന്നത്.
Post Your Comments