ഭോപ്പാല്‍ : മധ്യപ്രദേശിൽ ഭര്‍ത്താവ് വീട്ടിലില്ലായിരുന്ന സമയത്ത് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം വെട്ടിമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ആക്രമണ സമയത്ത് യുവതിയും 13 വയസ്സുള്ള മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇതു മനസ്സിലാക്കിയായിരുന്നു മധ്യവയസ്ക്കൻ വീട്ടില്‍ അതിക്രമിച്ചു കടന്നിരിക്കുന്നത്.
ഇയ്യാൾ സ്ത്രീയെ മര്‍ദ്ദിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഉണ്ടായത്. എന്നാൽ അതേസമയം ചെറുത്തുനിന്ന യുവതി ഇയാളുമായി ഏതാണ്ട് 20 മിനുട്ടോളം മല്‍പ്പിടുത്തം ഉണ്ടായി. തുടര്‍ന്നും പീഡനത്തിന് ശ്രമിച്ച 45 കാരന്റെ ജനനേന്ദ്രിയം യുവതി അരിവാള്‍ കൊണ്ട് വെട്ടിമാറ്റുകയായിരുന്നു ഉണ്ടായത്. സംഭവശേഷം അര്‍ധരാത്രിയോടെ യുവതി തന്നെ അടുത്തുള്ള പൊലീസ് ഔട്ട്പോസ്റ്റിലെത്തി വിവരം പറയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലാക്കി. എന്നാൽ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 45 കാരനെതിരെ പോലീസ് കേസെടുത്തു . കൂടാതെ ആക്രമിച്ചതിന് യുവതിക്കെതിരെയും പൊലീസ് കേസെടുത്തു.
Post Your Comments