Latest NewsIndiaNews

‘നരേന്ദ്രമോദി സിന്ദാബാദ്’; രാകേഷ് ടികായത്തിനെ അമ്പരപ്പിച്ച് ജനമധ്യത്തിൽ ഒരാൾ, വീഡിയോ

ന്യൂഡല്‍ഹി: കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത് വരുന്ന ഇടനിലക്കാരുടെ സംഘടനയേയും നേതാവ് രാകേഷ് ടികായത്തിനേയും അമ്പരപ്പിച്ച ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകൾ ശ്രദ്ധേയമാകുന്നത്. രാകേഷ് ടികായത്തും അനുകൂലികളും കൂടിനിൽക്കുന്നതിനിടയിൽ ഉച്ചത്തിൽ പ്രധാനമന്ത്രിക്ക് അനുകൂല മുദ്രാവാക്യം ഉയർത്തി ശ്രദ്ധേയനായിരിക്കുകയാണ് മോദി അനുഭാവിയായ യുവാവ്.

Also Read:രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമോ? സൂചന നൽകി ആരോഗ്യ മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

രാകേഷ് ടികായത്തിനെ അനുകൂലിച്ച്‌ ഒരു സംഘം മുദ്രാവാക്യം മുഴക്കുന്നതിനിടെയാണ് പെട്ടെന്ന് ഒരാള്‍ നരേന്ദ്രമോദിയെ പ്രശംസിച്ച്‌ കടന്നുവന്നത്. വീഡിയോ 20 സെക്കന്റിനോട് അടുക്കുമ്പോഴാണ് ഇദ്ദേഹം മുദ്രാവാക്യം വളിച്ച്‌ എത്തുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ നരേന്ദ്രമോദി സിന്ദാബാദ് വിളി കട്ടതോടെ രാകേഷ് ടികായത്ത് അടക്കമുള്ളവർ ഞെട്ടിത്തരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

കുറച്ചുസമയം ഇവര്‍ യുവാവ് മോദി അനുകൂല മുദ്രാവാക്യം മുഴക്കുന്നത് കണ്ടുനിന്നു. ആദ്യമുണ്ടായ അമ്പരപ്പ്മാറിയതിന് പിന്നാലെ ടികായത്ത് അനുകൂലികളും മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് തുടങ്ങി. എവിടെ നിന്നുള്ളതാണ് വീഡിയോ എന്ന് സൂചനയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ അടുത്തിടെ ടികായത്ത് ബിജെപിക്കെതിരെ പ്രചാരണത്തിന് എത്തിയിരുന്നു. ഇവിടെ വെച്ച് പകർത്തിയതാകാം വീഡിയോ എന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button