Latest NewsNewsIndia

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമോ? സൂചന നൽകി ആരോഗ്യ മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തിന്റെ സൂചന നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തിന്റെ സൂചന നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം പിടിച്ചു നിർത്താൻ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞ രണ്ടാഴ്ച്ചകളായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലെ കോവിഡ് കേസുകളിൽ 150 ശതമാനമാണ് വർധന. മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ്, ഗുജറാത്ത്, കർണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിലെ വർധനവ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

Read Also: ശബരിമല വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ല: ഭരണഘടനാപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്; യെച്ചൂരി

ഇന്നലെ മാത്രം 35,871 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,14,74,605 ആയി ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി കോവിഡ് കേസുകളിൽ ദേശീയ തലത്തിൽ 43 ശതമാനമാണ് വർധനവ്. മരണനിരക്കും 37 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.

രാജ്യത്തെ 60 ശതമാനം കോവിഡ് കേസുകളും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ തലത്തിൽ പോസിറ്റിവിറ്റി നിരക്ക് 4.99 ശതമാനമാണ് ടെസ്റ്റ് നിരക്കെങ്കിൽ മഹാരാഷ്ട്രയിൽ ഇത് 16 ശതമാനമാണ്. കഴിഞ്ഞ ആഴ്ച്ചകളിൽ ആർടിപിസിആർ പരിശോധനകളുടെ എണ്ണത്തിൽ 40 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. പരിശോധനകളിൽ 70 ശതമാനവും ആർടപിസിആർ പരിശോധന ആയിരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാജേഷ് ഭൂഷൺ അറിയിച്ചു.

Read Also: ധർമ്മടത്ത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button