Latest NewsIndiaNews

ക്ഷേത്രത്തിനുള്ളിൽ സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ലക്‌നൗ : ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സന്യാസി ശിവ ഗിരിയെയാണ്. ആഗ്രയിലെ മൗ ഗ്രാമത്തിലുള്ള ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പുലർച്ചെ പൂജയ്ക്കായി എത്തിയ പൂജാരിയാണ് ശിവഗിരിയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സന്യാസിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന മഴുവും ക്ഷേത്രത്തിനകത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

Read Also : ‘പരലോകവും പതിനായിരം വോട്ടും നഷ്ടപ്പെടും’; ഗുരുവായൂരപ്പനെ തൊഴുത ലീഗ് സ്ഥാനാര്‍ഥിയോട് സമസ്ത നേതാക്കളുടെ ഭീഷണി

സന്യാസിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണ ശ്രമമാണോ കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറകളും സന്യാസിയുടെ ഫോണും പോലീസ് പരിശോധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button