
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഡക്ക് ഉൾപ്പെടെ ഒരു റൺസാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കെഎൽ രാഹുലിന്റെ സംഭാവന. മോശം പ്രകടനം കാഴ്ചവെച്ചിട്ടും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. രാഹുൽ ഇന്ത്യയുടെ ചാമ്പ്യൻ താരമാണെന്നും കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തെ സ്‌കോറുകൾ നോക്കുകയാണെങ്കിൽ ടി20 ക്രിക്കറ്റിൽ ആരെക്കാളും മികച്ച പ്രകടനമാണ് രാഹുൽ നടത്തിയതെന്ന് കോഹ്ലി വ്യക്തമാക്കുന്നത്.
രോഹിതിനൊപ്പം ഇന്ത്യൻ ടോപ് ഓർഡറിൽ പ്രധാന ബാറ്റ്സ്മാൻമാരിൽ ഒരാളായി രാഹുൽ തുടരുമെന്ന് കോഹ്ലി പറഞ്ഞു. താനും ഏതാനും മത്സരങ്ങൾ മുമ്പ് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നുവെന്നും ഇപ്പോൾ രണ്ട് അർധ ശതകങ്ങൾ നേടി താൻ ഫോമിലേക്ക് മടങ്ങിയെത്തിയെന്നും കോഹ്ലി കൂട്ടിച്ചേർത്തു. ടി20 ഫോർമാറ്റിൽ 5-6 പന്തുകളിൽ ഒരു ബാറ്റ്സ്മാന് കളി മാറ്റി മറിക്കാവുന്നതാനെന്നും ചില പോസിറ്റീവ് ഷോട്ടുകൾ കളിക്കാനായാൽ തന്നെ താരങ്ങൾക്ക് തങ്ങളുടെ സ്കോറിന് മികവ് വീണ്ടെടുക്കാനാകുമെന്നും കോഹ്ലി ചൂണ്ടികാണിച്ചു.
Post Your Comments