
കൊച്ചി : ശ്വാസതടസ്സവും പനിയും മൂലം ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാർഥികൂടിയായ നടൻ സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും. പത്തുദിവസത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചാരണത്തിനുൾപ്പെടെ അദ്ദേഹം ഇറങ്ങുന്നത് വൈകും.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ വച്ച് പനി ബാധിച്ചതിനെ തുടർന്നാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ചെറിയ തോതിൽ ന്യൂമോണിയയും ബാധിച്ചിരുന്നു.
Read Also : പിണറായിയുടെ പ്രവർത്തനങ്ങളെ മാത്രമേ ഞാൻ വിലയിരുത്തുന്നുള്ളൂ. അതിൽ നല്ലതും ചീത്തയുമുണ്ടാകും
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും നിർബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. എന്നാൽ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സുരേഷ് ഗോപി തൃശൂരിൽ തന്നെ മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് നേതൃത്വം എത്തിച്ചേരുകയായിരുന്നു.
Post Your Comments