![MKA O RAJAGOPAL AGAINST CHEIF MINISTER PINARAYI VIJAYAN](/wp-content/uploads/2018/07/RAJAGOPAL.png)
തന്റെ നിലപാടുകളിൽ എപ്പോഴും ഉറച്ച് നിൽക്കുന്ന ഒരാളാണ് ഒ രാജാഗോപാൽ. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച നിലപാടിലുറച്ച് തന്നെയാണ് ഇത്തവണയും ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. എന്തിനെയും കണ്ണടച്ച് വിമര്‍ശിക്കുക എന്നത് തന്റെ രീതിയല്ലെന്നും അതാണ് താന്‍ ശീലിച്ചിട്ടുള്ള രാഷ്ട്രീയമെന്നും രാജഗോപാല്‍ പറഞ്ഞു. രാജഗോപാലിന്റെ മറുപടി: ‘ശരിയാണ്. ഞാന്‍ പ്രതിപക്ഷത്താണ്. എന്തിനെയും കണ്ണടച്ച് വിമര്‍ശിക്കുക എന്നത് എന്റെ രീതിയല്ല. തെറ്റ് ചെയ്യുന്നതിനെ നമ്മള്‍ ശക്തമായി വിമര്‍ശിക്കുകയും വേണം.
Also Read:‘ബിജെപിയിൽ മാത്രം കാണുന്ന മാതൃക, നേമത്ത് പോസ്റ്ററുകൾ ഒട്ടിച്ച് ചിറയൻകീഴിലെ സ്ഥാനാർഥി’
അതാണ് ഞാന്‍ ശീലിച്ചിട്ടുള്ള രാഷ്ട്രീയം. അതാണ് എന്റെ കാഴ്ചപാട്. പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങളെയാണ് ഞാന്‍ വിലയിരുത്തുന്നത്. അതില്‍ നല്ലതും ചീത്തയുമുണ്ടാകും.നല്ലതിനെ അംഗീകരിക്കുന്നു. മോശമായതിനെ എതിര്‍ക്കുന്നു. അതല്ലേ ശാസ്ത്രീയ വീക്ഷണം.’നേമം മണ്ഡലത്തില്‍ നിന്ന് ബിജെപിക്ക് പുറത്തുള്ള വോട്ടുകള്‍ കുമ്മനം രാജശേഖരന് ലഭിക്കുമോയെന്ന് തനിക്കറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു. കുമ്മനം നല്ല ജനപിന്തുണയുള്ള ആള് തന്നെയാണെന്നും പക്ഷെ തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോയെന്ന് അറിയില്ലെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
Post Your Comments