നേമം ബിജെപിയിൽ നിന്നും തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിനായി പതിനെട്ടടവും പയറ്റുന്നുണ്ട്. നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരനാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കാണാൻ ഡൽഹിയിൽ സ്റ്റേ ചെയ്ത മുരളീധരൻ ഇന്ന് നാട്ടിലേക്ക് തിരിക്കും. രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ മുരളീധരന് തെരഞ്ഞെടുപ്പിൽ എങ്ങനെ മുന്നേറണമെന്ന ക്ളാസ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേമം അഭിമാന പ്രശ്നമായി തന്നെയാണ് കോൺഗ്രസ് കാണുന്നത്.
നേമത്ത് ജയിച്ചിരിക്കണം എന്നാണ് രാഹുൽ ഗാന്ധി മുരളീധരന് നൽകിയിരിക്കുന്ന നിർദേശം. ജയിച്ചിരിക്കണമെന്ന നിർദേശം നൽകിയതിനൊപ്പം നേമത്ത് പ്രചരണത്തിന് എത്തുമെന്ന ഉറപ്പും മുരളീധരന് രാഹുൽ ഗാന്ധി നൽകിയിട്ടുണ്ട്. ആദ്യ ചർച്ചകളിൽ മുരളീധരന്റെ പേര് നേമത്തേക്ക് ഉയർന്നുകേട്ടെങ്കിലും അദ്ദേഹത്തോട് ആരും അഭിപ്രായം ചോദിച്ചിരുന്നില്ല. നാടകീയ രംഗങ്ങൾക്കൊടുവിലാണ് നേമത്ത് മുരളീധരനെ നിർത്തിയത്.
Post Your Comments