Latest NewsNewsEuropeInternational

തീവ്രവാദത്തിനെതിരെ നിയമവുമായി ഡെൻമാർക്ക്; പള്ളികൾക്ക് ലഭിക്കുന്ന വിദേശ ധനസഹായം നിർത്തലാക്കി

ഇസ്ലാമിക തീവ്രവാദം തടയാൻ കർശന നിയമം കൊണ്ടുവന്ന് ഡെൻമാർക്ക് സർക്കാർ. രാജ്യത്തുള്ള മുസ്ലീം പള്ളികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ധനസഹായം നിർത്തലാക്കാനാണ് തീരുമാനം.

യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീം പള്ളികൾക്ക് ലഭിക്കുന്ന ധനസഹായം വർദ്ധിച്ചുവരികയാണ്. ഇത് ലോകത്ത് തീവ്രവാദവും ആക്രമണങ്ങളും വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം. അൽഗേരിയ, കുവൈത്ത്, ലിബിയ, മോറൊക്കൊ, സൗദി അറേബ്യ, തുർക്കി, ഖത്തർ, തുടങ്ങിയ രാജ്യങ്ങളാണ് യുറോപ്പിലെ പള്ളികൾക്ക് ധനസഹായം നൽകി വരുന്നത്.

പുതിയ നിയമപ്രകാരം പ്രതിവർഷം 1,600 ഡോളർ ധനസഹായം ഒരുമിച്ച് അല്ലെങ്കിൽ നിരവധി ഘട്ടങ്ങളായോ സ്വീകരിക്കുന്ന വ്യക്തിയ്‌ക്കോ സ്ഥാപനത്തനോ എതിരെ കേസെടുക്കാനാണ് തീരുമാനം. ഇവർക്ക് പിഴ ശിക്ഷയാണ് വിധിക്കുക.

ഇത്തരത്തിൽ പള്ളികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നുളള ധനസഹായം നിഷേധിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് ഡെൻമാർക്ക്. ഡെൻമാർക്കിൽ 27 മുസ്ലീം പള്ളികൾ പണിയാൻ തുർക്കി ധനസഹായം നൽകിയിരുന്നു. രാജ്യത്തെ തായിബ മുസ്ലീം പള്ളിയ്ക്ക് 2020 ൽ സൗദി അറേബ്യ ധനസഹായം നൽകിയിരുന്നു. 4.9 മില്യൺ ഡാനിഷ് ക്രോണറാണ് സഹായം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button