മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗില്‍ ശക്തരായ പോര്‍ച്ചുഗലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്‍ലന്‍ഡാണ് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കത്തില്‍ ഹാരിസ് സെഫറോറവിച്ചാണ്(1) നിര്‍ണായക ഗോള്‍ നേടിയത്. നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കിയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. നാല് കളിയില്‍ ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍.
അതേസമയം, സ്പെയിനിന് രണ്ടാം ജയം. എതിരില്ലാത്ത രണ്ട് ഗോളിന് ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചു. ഇരുപകുതികളിലായി കാര്‍ലോസ് സോളറും പാബ്ലോ സറാബിയയും നേടിയ ഗോളുകള്‍ക്കാണ് സ്പെയിനിന്റെ ജയം. 24-ാം മിനിറ്റില്‍ സോളര്‍ സ്‌കോറിംഗിന് തുടക്കമിട്ടു. 75-ാം മിനിറ്റിലായിരുന്നു സറാബിയയുടെ ഗോള്‍. നാല് കളിയില്‍ എട്ട് പോയിന്റുള്ള സ്‌പെയ്ന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.
Read Also:- കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ‘വാഴപ്പഴ ജ്യൂസ്’
ലീഗില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ഫ്രാന്‍സ് ഇന്നിറങ്ങും. ക്രോയേഷ്യയാണ് എതിരാളികള്‍. രാത്രി 12.15നാണ് മത്സരം. മൂന്ന് കളിയില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമുള്ള ഫ്രാന്‍സ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച നടന്ന ഇരുടീമും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു.
Post Your Comments