കോപ്പൻഹേഗൻ: റഷ്യ ഉക്രൈനിൽ നടത്തിവരുന്ന അധിനിവേശം നിർത്തുവാൻ ഇടപെടാൻ അഭ്യർത്ഥിച്ച് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൺ. ഇന്ത്യയ്ക്ക് റഷ്യയുടെ മേലുള്ള സ്വാധീനമുപയോഗിച്ച് യുദ്ധത്തിന് പരിഹാരം കാണാനാണ് അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചത്.
‘എന്റെ സന്ദേശം വളരെ വ്യക്തമാണ്. റഷ്യൻ പ്രധാനമന്ത്രി വ്ളാഡിമിർ പുടിൻ, ഉക്രൈനിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണം. ഇന്ത്യക്ക് അദ്ദേഹത്തിനു മേൽ നിർണായകമായ സ്വാധീനശക്തിയുണ്ട്. അതുകൊണ്ടു തന്നെ, ഈ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ മെറ്റ് ഫ്രെഡറിക്സൺ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യ ഉക്രൈന് മേൽ ആക്രമണം ആരംഭിച്ചത്.’സ്പെഷ്യൽ ഓപ്പറേഷൻ’ എന്ന് പേരിട്ട് വിളിച്ച അധിനിവേശ നടപടിയിൽ, തലസ്ഥാനനഗരമായ കീവ് അടക്കം ഉക്രൈനിലെ പ്രധാന നഗരങ്ങളെല്ലാം ചിന്നഭിന്നമായി. എഴുപതാം ദിവസമാവാറായിട്ടും ആക്രമം നിർത്താൻ റഷ്യ തയ്യാറായിട്ടില്ല.
Post Your Comments