ലോക മത്സരക്ഷമത സൂചികയിൽ റാങ്കിംഗ് മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യ. 37-ാം റാങ്കിലേക്കാണ് ഇന്ത്യ ഉയർന്നത്. 2019 മുതൽ 2021 കാലയളവ് വരെ 43-ാം റാങ്കിലായിരുന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ബിസിനസ് വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡെവലപ്മെന്റാണ് ഈ വർഷത്തെ മത്സരക്ഷമതാ സൂചികയുടെ കണക്കുകൾ പുറത്തുവിട്ടത്.
പ്രധാനമായും അഞ്ചു ഘടകങ്ങൾ വിലയിരുത്തിയാണ് മത്സരക്ഷമത സൂചികയുടെ റാങ്കുകൾ നിർണയിക്കുന്നത്. തൊഴിൽ വൈദഗ്ധ്യം, മത്സരക്ഷമത മൂല്യം, ചലനാത്മകമായ സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസ നിലവാരം, പോസിറ്റീവ് മനോഭാവം എന്നിവയാണ് റാങ്ക് നിർണയത്തിലെ പ്രധാന ഘടകങ്ങൾ.
മത്സരക്ഷമത സൂചികയിൽ ഇക്കുറി ഒന്നാമതെത്തിയത് ഡെന്മാർക്കാണ്. രണ്ടാം സ്ഥാനം സ്വിറ്റ്സർലൻഡ് കരസ്ഥമാക്കി. പട്ടികയിലുള്ള ഇന്ത്യയുടെ ഏക അയൽ രാജ്യമായ ചൈനയ്ക്ക് 17-ാം റാങ്കാണ്. ആകെ 63 രാജ്യങ്ങളാണ് മത്സരക്ഷമത സൂചിക പട്ടികയിൽ ഇടം നേടിയത്.
Post Your Comments