കോപ്പൻഹേഗൻ: ഇന്ത്യ എന്ന സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപിക്കാനുള്ള അവസരം പാഴാക്കരുതെന്ന മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെൻമാർക്കിന്റെ തലസ്ഥാനനഗരമായ കോപ്പൻഹേഗനിൽ, ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെയൊരു ഉപദേശം നൽകിയത്.
‘ഇന്ത്യ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയാണ്. അതിന്റെ നിക്ഷേപസാധ്യതകളും അവസരങ്ങളും പരിഷ്കാരങ്ങളും വച്ച് വിലയിരുത്തുമ്പോൾ, നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവർക്ക് നഷ്ടം ഉണ്ടാകുമെന്ന് എനിക്ക് നിസ്സംശയം പറയാൻ സാധിക്കും’ നരേന്ദ്രമോദി വ്യക്തമാക്കി.
ഇന്ത്യയിൽ, ഹരിതസാങ്കേതിക വിദ്യയിൽ നിക്ഷേപം നടത്തുന്നവർക്ക് മുന്നിൽ വളരെ വലിയ സാധ്യതകളാണുള്ളതെന്നും, ഇന്ത്യ-ഡെന്മാർക്ക് ബിസിനസ് ലോകങ്ങൾ പലപ്പോഴും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ നേരിട്ടാണ് ഈ ചടങ്ങിൽ പങ്കെടുത്തതെന്നും, അവരുടെ സാന്നിധ്യത്തിനും ഇന്ത്യൻ സമൂഹത്തിനോടുള്ള പരിഗണനയ്ക്കും താൻ നന്ദി പറയുന്നുവെന്നും നരേന്ദ്രമോദി അറിയിച്ചു.
Post Your Comments