കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആസ്ഥാനത്തിന് മുമ്പില്‍ വെച്ച് തല മുണ്ഡനം ചെയ്ത മുന്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിനെ സന്ദര്‍ശിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്. പൊതുപ്രവര്‍ത്തന രംഗത്തുള്ളവരെല്ലാം ഒരു അംഗീകാരം ആഗ്രഹിക്കുന്നവരാണെന്നും അതില്‍ എന്താണ് തെറ്റെന്നും ലതികയെ ഒപ്പമിരുത്തികൊണ്ട് ശോഭനാ ജോര്‍ജ് ചോദിച്ചു. വിഷയത്തെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകരോട്
പ്രതികരിക്കുകയായിരുന്നു അവര്‍.
Read Also : ലതിക സുഭാഷ് തല മുണ്ഡനം ചെയ്തപ്പോള്‍ എന്തേ വാളയാറിലെ അമ്മയെ ഓര്‍ത്തില്ലേ ?
‘ഓണ്‍ലൈനില്‍ എഴുതിയെക്കുന്നത് കണ്ടു, എം.എല്‍.എ ആവാനാണോ നിങ്ങള്‍ പൊതുരംഗത്ത് നില്‍ക്കുന്നതെന്ന്. ഈ ചോദിക്കുന്നവനൊക്കെ എന്തവകാശം? അംഗീകാരം ആഗ്രഹിക്കാത്തത് ആരാ? നമ്മള്‍ ഒരു ഓട്ടമത്സരത്തില്‍ പങ്കെടുത്താല്‍ ഒന്നാം സ്ഥാനത്ത് എത്തണം എന്നാഗ്രഹിക്കുന്നതാണോ തെറ്റ് ? എന്ന് പറയുന്നത് പോലെയല്ലേ? ഈ തലയുണ്ടല്ലോ… ഈ മൊട്ടത്തല…അതീ കേരള രാഷ്ട്രീയത്തില്‍ എന്നുമൊരു നൊമ്പരമായിരിക്കും’- ശോഭനാ ജോര്‍ജ് പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ഈ സംഭവത്തെ കൂട്ടികുഴയ്ക്കുന്നില്ലെന്നും താന്‍ ഇടതുപക്ഷത്തായത് കൊണ്ട് പക്ഷം പിടിക്കുകയാണെന്ന് പറയാനുള്ള അവസരം ഉണ്ടാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അതൊക്കെ ജനങ്ങള്‍ തീരുമാനിച്ചോട്ടെ. ലതികയുടെ ഈ അവസ്ഥയും മുഖവും കേരളത്തില്‍ എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പാകണം എന്നാണ് താന്‍ പറയുന്നത്. ഏത് രാഷ്ട്രീയമാണെങ്കിലും അത് തന്നെയാണ് തന്റെ അഭിപ്രായമെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments