![](/wp-content/uploads/2021/05/lathika.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എന്‍.സി.പിയില്‍ ചേരുമെന്ന് റിപ്പോർട്ട്. പാര്‍ട്ടി അധ്യക്ഷന്‍ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. ലതിക തന്നെയാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.
കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയാണ് എന്‍.സി.പിയെന്ന് ലതിക സുഭാഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലതിക സുഭാഷ് കോണ്‍ഗ്രസ് വിട്ടത്. കെ.പി.സി.സി ആസ്ഥാനവളപ്പില്‍ അവര്‍ മുടിമുറിച്ചതും വിവാദമായിരുന്നു.
തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഏകദേശം 7000 വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ അവര്‍ നേടുകയും ചെയ്തു.
Post Your Comments