തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയ്ക്കുള്ളിൽ വിഭാഗീതായ ഉയർത്തുമ്പോൾ കോൺഗ്രസിൽ പുതിയ പ്രതിസന്ധി. മഹിളാ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് പാർട്ടി വിട്ടത്
ശാന്തകുമാരി, സി അജിത, ഡോളി കെ ജോർജ് എന്നിവരാണ് കോൺഗ്രസിൽ നിന്നും പിന്മാറിയത്. പാർട്ടി വിട്ട ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പേരും എൻസിപിയിൽ ചേരുമെന്നാണ് സൂചനകൾ.
read also: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്ത് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത് വലിയ വാർത്തയായിരുന്നു. പാർട്ടിയിൽ നിന്നും രാജിവെച്ച ലതിക കഴിഞ്ഞ ദിവസം എൻസിപിയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെ കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്നായിരുന്നു അഭ്യൂഹങ്ങൾ. ഈ അഭ്യൂഹങ്ങൾ ശരിവെയ്ക്കുന്നതാണ് ജനറൽ സെക്രട്ടറിമാരുടെ രാജി.
Post Your Comments