മലപ്പുറം/കണ്ണൂര്‍: ചേളാരിയിലും കണ്ണൂരിലും നടന്ന എന്‍.ഐ.എ റെയ്ഡുമായി പോപുലര്‍ ഫ്രണ്ടിന് ബന്ധമില്ലെന്ന് നേതാക്കള്‍ അറിയിച്ചു. സംഘടനയെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ല പ്രഡിഡന്‍റ് പി. അബ്ദുല്‍ അസീസ്, കണ്ണൂര്‍ ജില്ല സെക്രട്ടറി സി.സി. അനസ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പോപുലര്‍ ഫ്രണ്ട് ചേളാരി ഏരിയ സെക്രട്ടറി ഹനീഫ ഹാജിയുടെ മരുമകന്‍റെ ഒരു കേസുമായി ബന്ധപ്പെട്ട അന്വേഷണ ഭാഗമായാണ് റെയ്ഡ് നടത്തുന്നതെന്നാണ് അറിയാന്‍ സാധിച്ചത്. ഹനീഫ ഹാജിയുടെ മരുമകന്‍ രാഹുല്‍ അബ്ദുല്ലക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെ പോപുലര്‍ ഫ്രണ്ടിനെ കേസിലേക്ക് വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്.
read also : മാനന്തവാടി ബിജെപി സ്ഥാനാര്‍ത്ഥി അറിയാതെയല്ല സ്ഥാനാർത്ഥിയാക്കിയത്, പിന്മാറിയതിനു പിന്നിൽ.. (വീഡിയോ)
രാഷ്ട്രീയ എതിരാളികളെ കൂച്ചുവിലങ്ങിടാനുള്ള ഒരു ഏജന്‍സിയായി എന്‍.ഐ.എ മാറിയെന്നത് ഏവര്‍ക്കുമറിയാം. റെയ്ഡിന്‍റെ കാരണം വെളിപ്പെടുത്തേണ്ട എന്‍.ഐ.എ മൗനം പാലിക്കുമ്പോള്‍ ചില മാധ്യമങ്ങള്‍ ഭീകര പരിവേഷം നല്‍കുന്നതിന് പിന്നില്‍ പൊലീസിലെയും മാധ്യമങ്ങളിലെയും തല്‍പ്പര കക്ഷികളുടെ പ്രത്യേക താല്‍പ്പര്യമാണ് വെളിപ്പെടുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും ചില മാധ്യമങ്ങളുടെ നുണ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Post Your Comments