KeralaLatest NewsNews

സുരേഷ് ഗോപി ചികിത്സയിൽ; വിശ്രമം വേണമെന്ന് നിർദേശിച്ച് ഡോക്ടർ

തിരുവനന്തപുരം : ബി ജെ പി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ നടനും എംപിയുമായ സുരേഷ് ഗോപി ചികിത്സയിൽ. ന്യൂമോണിയ ആണെന്നാണ് സംശയം. പത്ത് ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, ബി ജെ പി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ തൽക്കാലം ഒഴിച്ചിട്ടായിരിക്കും പ്രഖ്യാപനം. സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർത്ഥിയായേക്കും. സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ശനിയാഴ്ച തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്.

Read Also :  സുരേഷ് ഗോപി ചികിത്സയിൽ; വിശ്രമം വേണമെന്ന് നിർദേശിച്ച് ഡോക്ടർ

എന്നാൽ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കില്ലെന്നും മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥികൾ ആരൊക്കെ എന്ന് അറിഞ്ഞ ശേഷമേ ചില പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂവെന്നും സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button