Latest NewsKeralaNews

ചോദ്യം ചെയ്യലിന് ഹാജരാകില്ല; കസ്റ്റംസിനോട് സ്പീക്കര്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്.

തിരുവനന്തപുരം: വിവാദ ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വെള്ളിയാഴ്ച ഹാജരാകാനായിരുന്നു നിര്‍ദേശം. ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചതായി മാധ്യമങ്ങളോട് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്പീക്കര്‍ എന്ന നിലയ്ക്ക് ഒട്ടേറെ ചുമതലകളുള്ളതിനാലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലുമാണ് കസ്റ്റംസിനെ തന്റെ നിലപാട് അറിയിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു.

Read Also: പട വെട്ടാനൊരുങ്ങി ബിജെപി; ജനനായകന്മാർ ഇനി കളത്തിലേക്ക്

അതേസമയം ഹൈക്കോടതിയില്‍ കസ്റ്റംസ് ഹൈക്കമീഷണര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, ഡോളര്‍ക്കടത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴി പരാമര്‍ശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button