കാസര്‍കോട്: സംസ്ഥാന ഹോട്സ്പോട്ട് മണ്ഡലമായ മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എന്‍.ഡി.എ സ്ഥാനാര്‍ഥിയാവും. ഇതുസംബന്ധിച്ച് ധാരണയായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് സുരേന്ദ്രന് നേരിട്ട് ഇന്ന് കാസര്‍കോട്ടെത്തും. പൈവളിഗെ പഞ്ചായത്തിലെ ജോഡ്ക്കല്ലിലുള്ള എന്‍.ഡി.എ മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്ന് രാവിലെ സുരേന്ദ്രന് നിര്‍വഹിക്കും. സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ സ്ഥാനാർത്ഥിയാകും. ശോഭാ സുരേന്ദ്രന് ചാത്തനൂരിലാണ് സാധ്യത. സന്ദീപ് വാരിയർ തൃത്താലയിലേക്കെന്നും റിപ്പോർട്ട് ഉണ്ട്
അതേസമയം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ സാധ്യതാ പട്ടിക കേരളത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി ചര്‍ച്ച ചെയ്തു. കേരളത്തില്‍ 35 സീറ്റു കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തു ജനറല്‍ സെക്രട്ടറി അരുണ്‍സിങ് അദ്ദേഹത്തിന് അംഗത്വം നല്‍കി.
Post Your Comments