കേരളത്തിലെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ പട്ടികയിൽ ഇടം നേടാതെ കേന്ദ്ര സഹമന്ത്രി കൂടിയായ മുരളീധരൻ. കഴക്കൂട്ടം ഉൾപ്പെടെയുള്ള മൂന്നു മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ മണ്ഡലമാണ് കഴക്കൂട്ടം. പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കുമെന്നും വീണ്ടും അഭിപ്രായപ്പെട്ടു വി മുരളീധരൻ. എതിരാളികൾ ആരായാലും നേമം ബിജെപിയ്ക്ക് ഒപ്പം നിൽക്കുമെന്നും കുമ്മനം വിജയിക്കുമെന്ന പ്രതീക്ഷയും വി മുരളീധരൻ മാധ്യമങ്ങളോട് പങ്കുവച്ചു
read also:ബിജെപിക്ക് 115 സ്ഥാനാർത്ഥികൾ; സുരേന്ദ്രൻ രണ്ടിടത്ത്, ഇ. ശ്രീധരൻ പാലക്കാട് – പട്ടിക ഇങ്ങനെ
എന്നാൽ കഴക്കൂട്ടത്ത് സീറ്റ് കിട്ടണം എന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നിലപാട്. കഴക്കൂട്ടം ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്നു ശോഭ പറഞ്ഞിരുന്നു.
പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശും കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കും.
ശോഭയ്ക്ക് കഴക്കൂട്ടം നല്‍കാതിരിക്കാന്‍ രാജി ഭീഷണിയെന്നാരോപണവും പാർട്ടിക്കുള്ളിൽ ഉയര്‍ന്നുവെന്നും റിപ്പോർട്ട്.
Post Your Comments