CricketLatest NewsNewsSports

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; 13 അംഗ വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് വിട്ട് നിന്ന് ജേസൺ ഹോൾഡറും ഡാരെൻ ബ്രാവോയും ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. ജേസൺ ഹോൾഡരിൽ നിന്ന് ക്യാപ്റ്റൻ ദൗത്യം ക്രെയ്ഗ് ബ്രാത്‌വൈറ്റിന് വെസ്റ്റ് ഇൻഡീസ് ബോർഡ് നൽകിയിരുന്നു. ജെർമെയ്ൻ ബ്ലാക്ക്വുഡാണ് വൈസ് ക്യാപ്റ്റൻ. രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ആദ്യ മത്സരത്തിലെ ടെസ്റ്റ് ടീമിനെയാണ് വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചത്.

അതേസമയം, ബംഗ്ലാദേശിനെതിരെ രണ്ടാം നിര വെസ്റ്റ് ഇൻഡീസ് ടീം രണ്ട് ടെസ്റ്റ് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. പത്ത് താരങ്ങളാണ് ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് വിട്ടുനിന്നത്. അവരിൽ രണ്ട് താരങ്ങളെ മാത്രമാണ് 13 അംഗ ടീമിൽ പരിഗണിച്ചിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് ടീം: ക്രെയ്ഗ് ബ്രാത്‌വൈറ്റ് (സി), ജെർമെയ്ൻ ബ്ലാക്ക്വുഡ് (വൈസ് ക്യാപ്റ്റൻ), എൻ‌ക്രുമ ബോന്നർ, ഡാരൻ ബ്രാവോ, ജോൺ കാമ്പ്‌ബെൽ, റഹ്കീം കോൺ‌വാൾ, ജോഷ്വ ഡാ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കെയ്‌ൽ മേയേഴ്‌സ്, കെമർ റോച്ച്, ജോമെൽ വാരിക്കൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button