ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് സൂപ്പർ താരം ലെന്‍ഡല്‍ സിമണ്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2007ല്‍ ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ സിമണ്‍സ് 2008ല്‍ പാകിസ്ഥാനെതിരായ ഏകദിനത്തിലും 2009ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറി. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് സിമണ്‍സ് അവസാനമായി കളിച്ചത്.
16 വര്‍ഷം നീണ്ട കരിയറില്‍ എട്ട് ടെസ്റ്റും 68 ഏകദിനവും 68 ടി20യിലും സിമണ്‍സ് കളിച്ചു. എട്ട് ടെസ്റ്റില്‍ 278 റണ്‍സും 68 ഏകദിനങ്ങളില്‍ രണ്ട് സെഞ്ചുറിയും 16 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 1958 റണ്‍സും 68 ടി20 മത്സരങ്ങളില്‍ ഒമ്പത് അര്‍ധ സെഞ്ചുറികള്‍ അടക്കം 1527 റണ്‍സും സിമണ്‍സ് നേടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സിമണ്‍സ് 2015ല്‍ മുംബൈയ്ക്ക് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
Read Also:- വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ!
2016 ടി20 ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞത് സിമണ്‍സിന്‍റെ ബാറ്റിംഗിന് മുന്നിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 192 റണ്‍സ് നേടി. ക്രിസ് ഗെയ്‌ലിനെയും മര്‍ലോണ്‍ സാമുവല്‍സിനെയും തുടക്കത്തിലെ നഷ്ടമായ വിന്‍ഡീസിനെ നാലാമനായി ക്രീസിലെത്തിയ സിമണ്‍സ് 61 പന്തില്‍ 82 റണ്‍സടിച്ച് ടീമിനെ ഫൈനലിലേക്ക് നയിച്ചു.
Post Your Comments