മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ തന്റെ ഫ്രാഞ്ചൈസിയ്ക്കായി തന്റെ പ്രകടനത്തിന്റെ 100 ശതമാനവും കൊടുക്കാനുള്ള ശ്രമത്തിലാണെന്ന് വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ നിക്കോളാസ് പൂരന്‍. 2022 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് താരം. ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിൽ വിൻഡീസ് നിരയിൽ മികച്ച പ്രകടനമാണ് പൂരന്‍ കാഴ്ചവെച്ചത്.
കഴിഞ്ഞ സീസണില്‍ നിക്കോളാസ് വന്‍ പരാജയമായിരുന്നു. പഞ്ചാബ് കിംഗ്‌സില്‍ 7.71 ശരാശരിയില്‍ ബാറ്റ് ചെയ്യാനേ താരത്തിനായിരുന്നുള്ളു. എന്നിട്ടും ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10.75 കോടിയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നിന്നും ഒട്ടേറെ പാഠങ്ങൾ പഠിച്ചെന്നും താരം പറയുന്നു.
ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ഏവരും ഉറ്റുനോക്കുന്ന യുവ താരമാണ് പൂരന്‍. മെഗാലേലത്തില്‍ വന്‍തുക കിട്ടിയത് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍, ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ ഏതു സാഹചര്യത്തിലും തന്റെ ടീമിനായി തന്റെ ജോലി ചെയ്യാന്‍ ബാധ്യസ്ഥനാണെന്നും താരം പറഞ്ഞു.
Post Your Comments