ഗയാന: വെടിക്കെട്ട് ബാറ്റ്സ്മാൻ ഷിംറോണ്‍ ഹെറ്റ്‌മെയറെ ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് പുറത്താക്കി. ഓസ്‌ട്രേലിയയിലേക്കുള്ള ഫ്ലൈറ്റ് മിസായതിനാണ് താരത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് പുറത്താക്കിയത്. പകരം ഷംറ ബ്രൂക്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടി20 മത്സരങ്ങള്‍ വിന്‍ഡീസ് കളിക്കുന്നുണ്ട്. ഒക്ടോബര്‍ ഒന്നിനായിരുന്നു വിന്‍ഡീസ് താരങ്ങള്‍ക്ക് ഓസ്ട്രേലിയയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്.
എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ എത്താന്‍ കഴിയില്ലെന്ന് ഹെറ്റ്‌മെയർ അറിയിച്ചിരുന്നു. പിന്നാലെ താരത്തോട് അടുത്ത ദിവസത്തെ ഫ്ലൈറ്റിന് എത്താന്‍ വിൻഡീസ് ബോർഡ് ആവശ്യപ്പെട്ടു. എന്നാല്‍, കൃത്യസമയത്ത് ഹെറ്റ്‌മെയര്‍ക്ക് എയര്‍പോര്‍ട്ടില്‍ എത്താന്‍ സാധിച്ചില്ല. കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരത്തിന് എത്താന്‍ സാധിക്കാതെ പോയത്.
ഇതോടെ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്ന് ഹെറ്റ്മെയറെ നീക്കിക്കൊണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ അറിയിപ്പ് പുറത്തുവന്നു. നാളെയാണ് ഓസീസിനെതിരായ ആദ്യ മത്സരം. അതിന് മുന്നോടിയായി ബ്രൂക്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രണ്ടാം ടി20 ഏഴിന് നടക്കും.
Read Also:- ക്ലാസെടുക്കുന്നതിനിടെ പോണ്‍ സൈറ്റില്‍ കയറിയ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
ലോകകപ്പിന് മുമ്പ് വിന്‍ഡീസ് കളിക്കുന്ന അവസാന പരമ്പരയാണിത്. പിന്നാലെ ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ സ്‌കോട്‌ലന്‍ഡ്, സിംബാബ്‌വെ, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെ കളിക്കും. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ക്ക് മാത്രമാണ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുക.
Post Your Comments