ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കൊറോണ പ്രതിരോധ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലോകാരോഗ്യ സംഘടന നല്‍കിയത്. വാക്‌സിന്‍ അടിയന്തര ആവശ്യമുള്ള രാജ്യങ്ങളില്‍ ഇവയുടെ ഉപയോഗം വേഗത്തിലാക്കാനുള്ള അംഗീകാരവും ഡബ്ല്യു.എച്ച്.ഒ നല്‍കിയിട്ടുണ്ട്. ഒരു ഡോസ് മാത്രമുള്ള കൊറോണ വാക്‌സിനാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്.
ഒറ്റ ഡോസ് വാക്‌സിനാണെന്നത് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ പ്രത്യേകതയായി ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗുരുതരമായി കോവിഡ് 19 പടരുന്ന രാജ്യങ്ങളിലേക്ക് ഇവ അനുയോജ്യമാണെന്നും വ്യക്തമാക്കുന്നു. മറ്റു വാക്‌സിനുകളെ അപേക്ഷിച്ച് സാധാരണ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നതും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ മേന്മയായി പറയുന്നു.
അതേസമയം, അമേരിക്കയും, കാനഡയും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ വാക്‌സിന് നേരത്തെ അനുമതി നല്‍കിയിരുന്നു. കൊറോണയുടെ പുതിയ വകഭേദങ്ങള്‍ക്ക് ഉള്‍പ്പടെ ഈ വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments