പ്രമുഖ യുഎസ് ഫാർമിസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി കോടികളുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കമ്പനിയുടെ ടാൽക്കം പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവായ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെയാണ് കമ്പനി ടാൽക്കം പൗഡറിന്റെ നിർമ്മാണം പൂർണമായും അവസാനിപ്പിച്ചത്. ഇതിനെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് കമ്പനി 8.9 ബില്യൺ ഡോളറിന്റെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. 2020 മെയ് മാസത്തിലാണ് പൗഡറിന്റെ ഉൽപ്പാദനം നിർത്തിവച്ചത്.
ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസിനെ സാന്നിധ്യം പൗഡറിൽ കണ്ടെത്തിയതോടെ, 38,000- ലധികം ആളുകളാണ് പരാതിയുമായി രംഗത്തെത്തിയത്. 2020- ൽ തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിലും, കാനഡയിലും ടാൽക് ബേബി പൗഡർ വിൽപ്പന കമ്പനി അവസാനിപ്പിച്ചിരുന്നു. 2019- ൽ 33,000 ബോട്ടിൽ പൗഡറാണ് കമ്പനി തിരികെ വിളിച്ചത്. ഒരു കാലത്ത് ബേബി പൗഡർ രംഗത്ത് വലിയ വിപണി വിഹിതമാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് ഉണ്ടായിരുന്നത്. എന്നാൽ, കമ്പനിക്കെതിരെ ഗുരുതര ആരോപണം ഉയർന്നതോടെ മാർക്കറ്റ് ഇടിയുകയായിരുന്നു.
Also Read: പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം
Post Your Comments