കോട്ടയം : വന്‍ വിവാദം ഉയര്‍ത്തിയ കന്യാസ്ത്രീ പീഡനത്തിനിരയായ കേസില്‍ ഫ്രാങ്കോ മുളയ്ക്കനെതിരേ സാക്ഷിയായി മറ്റൊരു മെത്രാന്‍ കോടതിയില്‍ എത്തുന്നു. കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിലെ എട്ടാം സാക്ഷിയായ ബീഹാറിലെ ഭഗല്‍പൂര്‍ രൂപതാദ്ധ്യക്ഷനായ മാര്‍ കുര്യന്‍ വലിയകണ്ടത്തില്‍ ആണ് കോടതിയില്‍ എത്തുന്നത്.
കേരള ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മെത്രാനെതിരെ സാക്ഷിയായി മറ്റൊരു മെത്രാന്‍ കോടതിയിലെത്തുന്നത്. കോട്ടയം കോടതിയില്‍ ഇന്ന് കേസിലെ എട്ടാം സാക്ഷിയായ മാര്‍ കുര്യന്‍ വലിയകണ്ടത്തിലിനെ വിസ്തരിക്കും. പ്രമാദമായ ഫ്രാങ്കോ പീഡനക്കേസില്‍ ഫ്രാങ്കോയ്‌ക്കെതിരെ പരാതിപ്പെട്ട ആദ്യ ബിഷപ്പാണ് ഭഗല്‍പൂര്‍ രൂപതാദ്ധ്യക്ഷനായ മാര്‍ കുര്യന്‍ വലിയകണ്ടത്തില്‍.
read also: കേരളം തന്നെ നമ്പർ 1; ജനങ്ങളെ വലച്ച് പണിമുടക്കുകൾ, നഷ്ടപ്പെട്ടത് 36.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍
പാലാ രൂപതയിലെ ഇലഞ്ഞി ഇടവകയില്‍ 1952ല്‍ ജനിച്ച മാര്‍ കുര്യന്‍ വലിയകണ്ടത്തില്‍ 1977 ല്‍ വൈദികനായി .2007 മുതല്‍ ബീഹാറിലെ ഭഗല്‍പൂര്‍ രൂപതാദ്ധ്യക്ഷനായി സേവനം ചെയ്യുന്നു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിലക്കുള്ളതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നതല്ല.
Post Your Comments