ബാലുശ്ശേരി: സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപു തന്നെ നാദാപുരത്തും ബാലുശ്ശേരിയിലും യുഡിഎഫ് സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു കരുതപ്പെടുന്ന സിനിമാതാരം ധർമജൻ ബോൾഗാട്ടിക്കു വോട്ട് തേടി ഒഐസിസി റിയാദ് കമ്മിറ്റിയുടെ പേരിൽ കോക്കല്ലൂരിൽ ബോർഡ് സ്ഥാപിച്ചു. കൈപ്പത്തി ചിഹ്നത്തിലാണു വോട്ടഭ്യർഥന. സമൂഹമാധ്യമങ്ങളിലും പോസ്റ്റർ പ്രചാരണം നടക്കുന്നുണ്ട്.
യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയും കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയും അറിയാതെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. അതേസമയം, സ്ഥാനാര്‍ഥിയെ കെ.പി.സി.സി പ്രഖ്യാപിക്കുന്നതിന് മുൻപേ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന രീതി കോണ്‍ഗ്രസില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.സി. വിജയന് പറഞ്ഞു.
ബാലുശ്ശേരിയിലെ ഒരുവിഭാഗം കോണ്‍ഗ്രസ് പോഷകസംഘടന നേതാക്കള്‍ ധര്മജന് ബോള്‍ഗാട്ടിയെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ച് ഒരുമാസം മുൻപേ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചു വരുകയാണ്. യു.ഡി.എഫ് നിയോജകമണ്ഡലം നേതൃത്വത്തെ പോലും അവഗണിച്ച് സ്ഥാനാര്‍ഥി പരിവേഷം ചാര്‍ത്തി നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍ നിന്നുതന്നെ വിമര്‍ശനമുയരുകയും യു.ഡി.എഫ് നിയോജകമണ്ഡലം നേതൃത്വം കെ.പി.സി.സിക്ക് പരാതി കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.
Post Your Comments