തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട പി.സി ചാക്കോയെ ഒപ്പം കൂട്ടാന്‍ എന്‍സിപിക്ക് പിന്നാലെ എന്‍.ഡി.എ. അവഗണനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി.സി ചാക്കോയെ ബി.ഡി.ജെ.എസിലേക്ക് സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രമുഖ ഘടക കക്ഷികൂടിയായ ബി.ഡി.ജെ.എസിലേക്കു വന്നാല്‍ ഉചിതമായ പരിഗണന നല്‍കുമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Read Also : ചുവപ്പണിഞ്ഞ പത്തനംതിട്ടയിൽ കരുത്തറിയിക്കാൻ ബി.ജെ.പി, തിരിച്ചുവരവിനൊരുങ്ങി യു.ഡി.എഫ്
കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തില്‍ യു.ഡി.എഫ് അപ്രസക്തമാണെന്നും പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടിപ്പോരില്‍ മനംമടുത്ത് കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടിവിട്ടു വരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി കുറിപ്പില്‍ പറയുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ലെന്ന് പറയുമ്പോഴും കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച പി.സി ചാക്കോ എങ്ങോട്ടാണെന്ന ചര്‍ച്ച സജീവമാണ്. എന്‍സിപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചാക്കോയെ സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
Post Your Comments