ഐസിസി ടി20 റാങ്കിങിൽ ഇന്ത്യയുടെ കെ എൽ രാഹുലിന് സ്ഥാനനഷ്ടം. രണ്ടാം സ്ഥാനത്തായിരുന്ന താരം പുതിയ റാങ്കിങിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയൻ ആരോൺ ഫിഞ്ചാണ് പുതിയ റാങ്കിങിൽ രണ്ടാം സ്ഥാനത്ത്. അതേസമയം, ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ആറാം സ്ഥാനം നിലനിർത്തി. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ആരോൺ ഫിഞ്ചിന് നേട്ടമായത്.
ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്ടിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. 915 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടിന്റെ ഡേവിഡ് മലനാണ് ഒന്നാം സ്ഥാനത്ത്. രാഹുലും കൊഹ്ലിയും മാത്രമാണ് ബാറ്റിങ് റാങ്കിങിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. അതേസമയം, ബൗളിംഗ് റാങ്കിങിൽ ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങളാരുമില്ല.
Post Your Comments