Latest NewsNewsIndia

കോവിഡ് നിയന്ത്രണം കര്‍ശനമാക്കി തമിഴ്നാട്

ചെന്നൈ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇ-പാസ് കര്‍ശനമാക്കി തമിഴ്നാട്. വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്കു കടക്കാന്‍ ഇനി ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഇതു സംബന്ധിച്ച് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ പാലക്കാട് കളക്ടര്‍ക്ക് ഔദ്യോഗികമായി കത്തയച്ചു. 72-മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുവേണം ഹാജരാക്കാന്‍.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ചരക്കു വാഹനങ്ങളടക്കം അതിര്‍ത്തിയില്‍ പരിശോധനക്കു വിധേയമാക്കാനാണ് ആരോഗ്യകുപ്പിന്റെ നിര്‍ദ്ധേശം. ഇ-പാസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button