
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റിനെ കീഴടക്കി(2-1) എടികെ മോഹൻ ബഗാൻ ഫൈനലിൽ. സെമി ഫൈനലിന്റെ ഇരുപാദങ്ങളിലുമായി 4-3ന് കീഴടക്കിയാണ് എടികെ മോഹൻ ബഗാൻ ഫൈനൽ ബർത്തുറപ്പിച്ചത്. ആദ്യ പകുതിയിൽ മോഹൻ ബഗാൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. നിരന്തരം ആക്രമിച്ച് കളിച്ച് നോർത്ത് ഈസ്റ്റ് ഗോൾ മുഖത്ത് ഭീതി പരത്താൻ മോഹൻ ബഗാന് സാധിച്ചു. മോഹൻ ബഗാന്റെ മൻവീർ സിങ്ങാണ് മത്സരത്തിലെ താരം.
മാർച്ച് 13ന് നടക്കുന്ന ഫൈനലിൽ എടികെ മോഹൻ ബഗാൻ മുംബൈ സിറ്റി എഫ് സിയെ നേരിടും. ഇന്നലെ നടന്ന ആദ്യ സെമിയിൽ എക്സ്ട്രാ ടൈമിലേക്കും തുടർന്ന് പെനാൽറ്റിലേക്കും നീങ്ങിയ മത്സരത്തിൽ ഗോവയെക്കെതിരേ വിജയം മുംബൈയ്ക്കൊപ്പമായിരുന്നു. ഗോൾ രഹിത മത്സരത്തിൽ രണ്ട് മണിക്കൂർ പൊരുതിയിട്ടും ഗോൾ വല കുലുക്കാൻ ഇരു ടീമുകൾക്കുമായില്ല. തുടർന്ന് പെനാൽറ്റിലേക്ക് നീങ്ങിയ മത്സരത്തിൽ ആദ്യ അഞ്ച് കിക്കിൽ മൂന്ന് കിക്കുകൾ ഇരു ടീമുകളും നഷ്ടപ്പെടുത്തിയപ്പോൾ സഡൻ ഡെത്തിലൂടെ മുംബൈ ഫൈനൽ ഉറപ്പിക്കുകയായിരുന്നു.
Post Your Comments