അതിശക്തമായ മഴയിൽ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത ബുദ്ധിമുട്ടുകൾ. മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലുവ പെരുമ്ബാവൂര്‍ ഭാഗത്താണ് വൈകിട്ടോടെ ശക്തമായ മഴ ലഭിച്ചത്. മഴയിലും ശക്തമായ കാറ്റിലും എപ്പോഴത്തെയും പോലെ വെള്ളക്കെട്ടുകളും മറ്റും രൂപപ്പേട്ടതോടെ ജനജീവിതം ദുസ്സഹമായിരുന്നു.
Also Read:ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ട ഉൽഫാ ഭീകരർ അറസ്റ്റിൽ
ആലുവയിലെ പല മേഖലയിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. പെരുമ്ബാവൂരിനടുത്ത് ഓടക്കാലിയില്‍ മരം വീണ് ആലുവ മൂന്നാര്‍ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. അങ്കമാലിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് അടക്കം എത്തിയാണ് മരങ്ങള്‍ മുറിച്ച് നീക്കി ഗതാഗതം സാധാരണ നിലയിലാക്കിയത്. കാലം തെറ്റിയുള്ള മഴ പലപ്പോഴും എറണാകുളം ജില്ലയിലെ പലഭാഗങ്ങളെയും കാര്യമായി ബാധിക്കാറുണ്ട്.
Post Your Comments