ErnakulamKeralaNattuvarthaLatest NewsNewsIndia

കൊച്ചിയും, മുബൈയുമടക്കം ഇന്ത്യയിലെ 12 നഗരങ്ങൾ മുങ്ങാനിടയുള്ള പ്രളയം സംഭവിക്കുമെന്ന് പഠന റിപ്പോർട്ട്‌

കോപ്പന്‍ഹേഗന്‍: കൊച്ചിയും, മുബൈയുമടക്കം ഇന്ത്യയിലെ 12 നഗരങ്ങൾ മുങ്ങാനിടയുള്ള പ്രളയം സംഭവിക്കുമെന്ന് പഠന റിപ്പോർട്ട്‌ പുറത്ത്. ലോക ചരിത്രത്തിലാദ്യമായി ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളിയുടെ നെറുകയില്‍ മഴ പെയ്തതാണ് ഈ പ്രകൃതി ദുരന്തത്തിന് കാരണമായി കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് 14-ന് ഈ പ്രദേശത്ത് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നെന്നാണ് യു എസ് സ്നോ ആന്‍ഡ് ഐസ് ഡേറ്റാ സെന്ററിന്റെ റിപ്പോര്‍ട്ട്.

Also Read:കോവിഷീല്‍ഡിനും കോവാക്സിനും ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും: ആന്റിബോഡി കുത്തനെ കുറയുന്നുവെന്ന് പഠനം

ഭൂമിയിലെ മറ്റുള്ള ഹിമപാളികളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികൾ. മറ്റുള്ളവയെ അപേക്ഷിച്ച് നാലിരട്ടി മഞ്ഞാണ് ഗ്രീന്‍ലാന്‍ഡിലെ ഹിമപാളിയിലുള്ളത്. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളിയാണ് ഇത്. ഇവിടെ മഴപെയ്യുന്നത് താപനില ഉയരുന്നതിന്റെ സൂചനയായാണ് ഗവേഷകർ കണക്കാക്കുന്നത്.

10,551 അടി ഉയരമുള്ള മഞ്ഞുപാളിയില്‍ മഴയുടെ സാന്നിധ്യം മഞ്ഞുരുകുന്നതിന്റെ തോതുയര്‍ത്തും. ഇത് 2030 -ഓടെ കൊച്ചി, മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന തീരപ്രദേശ നഗരങ്ങളില്‍ മഹാപ്രളയമടക്കമുള്ള ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button