KeralaLatest News

അതിതീവ്രമഴയും പ്രളയവും : കേരളത്തെ ആശങ്കയിലാഴ്ത്തി പുതിയ പഠന റിപ്പോര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് കാലാവസ്ഥയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഇനി വരുന്ന എല്ലാവര്‍ഷങ്ങളിലും കേരളത്തില്‍ അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഭാവിയിലും ഇത് സംഭവിക്കാമെന്ന് ബ്രിട്ടനിനെ റെഡിങ് സര്‍വകലാശാലയില്‍ ഗവേഷകയായ ഡോ ആരതി മേനോന്‍ പറയുന്നു. ഇതിനു പ്രധാനകാരണം ആഗോള താപനം ആണെന്നാണ് പ്രാഥമിക നിഗമനം. ഇക്കൊല്ലം ജൂണ്‍, ജൂലായ് മാസങ്ങളില്‍ മഴ കുറവായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്നും അവര്‍ പറഞ്ഞു.

ഒരു ന്യൂനമര്‍ദംകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി മഴ ശക്തമാകുന്നതും വടക്കന്‍ കേരളത്തിലാവും. മൂന്നുനാലു മാസങ്ങള്‍കൊണ്ട് പെയ്യേണ്ട മഴ കുറഞ്ഞ ദിവസങ്ങളില്‍ പെയ്യുന്നതാണ് മിന്നല്‍ പ്രളയത്തിന് കാരണം. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന തീവ്ര ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാക്കും. ഇതുമൂലം അറബിക്കടലിന്റെ ഉപരിതലത്തിലുള്ള നീരാവി പശ്ചിമഘട്ടത്തിലെത്തും. ഇതാണ് പശ്ചിമഘട്ടത്തിനു തൊട്ടു പടിഞ്ഞാറ്് തീവ്രമഴ പെയ്യാന്‍ കാരണം. ഇപ്പോഴുള്ള ന്യൂനമര്‍ദം ഗുജറാത്ത്, രാജസ്ഥാന്‍ തീരത്തെത്തിക്കഴിഞ്ഞതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button