Latest NewsNewsIndia

ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ട ഉൽഫാ ഭീകരർ അറസ്റ്റിൽ

ദിസ്പൂർ : ബിജെപി നേതാവും മന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് ഭീകരർ അറസ്റ്റിൽ. യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം നേതാവ് പ്രദീപ് ഗോഗോയ് ഉൾപ്പെടെ മൂന്ന് ഭീകരരാണ് അറസ്റ്റിലായത്. ഗുവാഹത്തിയിലെ ഹർട്ടിഗാവോൺ മേഖലയിൽനിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

Read Also : മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി

ഹിമന്ത ബിശ്വ ശർമയെ വധിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതായി ഗുവാഹത്തി പോലീസ് കമ്മീഷണർ എം പി ഗുപ്ത വ്യക്തമാക്കി. ഫോൺ രേഖകൾ ഉൾപ്പെടെയുള്ള നിർണായ തെളിവുകൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button