ഏപ്രിലിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. കോതമംഗലത്ത് പിജെ ജോസഫിന്റെ മരുമകൻ ഡോ. ജോ ജോസഫായിരിക്കും സ്ഥാനാർത്ഥി. ആറ് സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
read also:വേണ്ടാ.. വേണ്ടാ. എന്ന് കരുതിയതാണ്, പക്ഷെ പറയിച്ചേ അടങ്ങൂ എന്നായാൽ; മറുപടിയുമായി പിസി ജോര്‍ജ്
കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രൻ സ്ഥാനാർത്ഥിയാകും. പെരുമ്പാവൂരിൽ ചിത്ര സുകുമാരനാണു സ്ഥാനാർത്ഥി. മൂവാറ്റുപുഴയിൽ ന്യൂസ് 18 ലെ മാധ്യമ പ്രവർത്തകനായ സി.എൻ പ്രകാശാണ് മത്സരിക്കുന്നത്. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലും സ്ഥാനാർത്ഥിയാകും.
Post Your Comments