KeralaLatest NewsNews

വേണ്ടാ.. വേണ്ടാ. എന്ന് കരുതിയതാണ്, പക്ഷെ പറയിച്ചേ അടങ്ങൂ എന്നായാൽ; മറുപടിയുമായി പിസി ജോര്‍ജ്

വർഗീയവാദിയായി ചിത്രീകരിച്ച് എന്നെ അങ്ങ് മിണ്ടാതാക്കാം എന്ന് ചിലരങ്ങ് ധരിച്ചാൽ നിങ്ങൾക്ക് തെറ്റി

ഇരാറ്റുപേട്ട: ഏപ്രിലിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടേയും ഭാഗമാവാതെ പൂഞ്ഞാറില്‍ തനിച്ച് മത്സരിക്കാനുള്ള തീരുമാനിച്ചിരിക്കുകയാണ് ജനപക്ഷ നേതാവായ പിസി ജോര്‍ജ്. ഇത്തവണയും വിജയം തനിക്കൊപ്പം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പിസി ജോര്‍ജ്. ഈരാറ്റുപേട്ടയില്‍ നയവിശദീകരണ യോഗം വിളിച്ച് ചേര്‍ത്ത് വീണ്ടും ന്യുനപക്ഷങളുടെ പിന്തുണ തേടിയിരിക്കുകയാണ് പിസി.

ഈരാറ്റുപേട്ടയുടേയും താന്‍ രാഷ്ട്രീയത്തിലേക്ക് വന്നതിന്‍റെയും മുസ്ലിം പ്രമുഖരുമായുള്ള തനിക്കുള്ള ബന്ധങ്ങളും എടുത്ത് പറഞ്ഞാണ് പിസി ജോര്‍ജിന്റെ പ്രസംഗം. വേണ്ടാ.. വേണ്ടാ. എന്ന് കരുതിയതാണ്. പക്ഷെ പറയിച്ചേ അടങ്ങൂ എന്ന് ചില പ്രതിലോമ ശക്തികൾ തീരുമാനിച്ചാൽ പറഞ്ഞുതന്നെ പോകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

read also:പൊന്നാനിക്ക് പിന്നാലെ കു​റ്റ്യാ​ടി​യി​ലും പ്ര​തി​ഷേ​ധം തെ​രു​വി​ല്‍; സി​പി​എ​മ്മി​ല്‍ കടുത്ത ആ​ശ​ങ്ക

” ഈരാറ്റുപേട്ട എന്ന നാട്, ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ ഭാഗം തന്നെയാണ്. അല്ലാതെ ഇവിടെ ചിലർ കരുതുന്നതുപോലെയല്ല. ഞാൻ ജനിച്ച് വളർന്ന എൻ്റെ നാട്. എൻ്റെ നാടിനെ പുറം ലോകം ഇങ്ങനെ നോക്കി കാണാൻ ഇടവരരുത് എന്ന നിർബന്ധമുള്ളത് കൊണ്ടാണ് ഇത് വരെ പലതും പറയാതെ പോയത്. പക്ഷെ വർഗീയവാദിയായി ചിത്രീകരിച്ച് എന്നെ അങ്ങ് മിണ്ടാതാക്കാം എന്ന് ചിലരങ്ങ് ധരിച്ചാൽ നിങ്ങൾക്ക് തെറ്റി. പറയാനുള്ളത് പറഞ്ഞു തന്നെ പോകും.

ഈരാറ്റുപേട്ടയെ സ്നേഹിക്കുന്ന നല്ലവരായ സഹോദരങ്ങൾ എന്നോട് പൊറുക്കുക. നിങ്ങൾക്ക് വേണ്ടി കൂടിയാണ് ഞാനിത് പറയേണ്ടിവന്നത്. അത് നിങ്ങൾക്ക് പിന്നീട് മനസിലാകും. എനിക്കെതിരെ വിലക്കുകൾ പുറപ്പെടുവിക്കുന്നവന്മാർ നാളെ നിങ്ങളുടെ വീട്ടുമുറ്റത്തും എത്തും. ഈ നാട് ഇവന്മാർ നശിപ്പിക്കും. അതിനെതിരെയാണ് എൻ്റെ പോരാട്ടം. ഒരുത്തനെയും പേടിക്കാതെ എങ്ങനെ ഇത് വരെ ജീവിച്ചോ, അതുപോലെ തന്നെ ഇനിയും തുടരും.

മുസ്ലിം വിഭാഗത്തിന്‍റെ വലിയ പിന്തുണയോടെയാണ് ആദ്യമായി നിയസമഭയിലേക്ക് മത്സരിക്കുമ്പോള്‍ തനിക്ക് ലഭിച്ചത്. എന്നാല്‍ അന്നും ഒരു ഇരുപത് ശതമാനം എന്നെ എതിര്‍ത്തു. അവരെ ജിഹാദികള്‍ എന്ന് ഞാന്‍പറയില്ല, പ്രതിലോമ ശക്തികള്‍ നാടിന് പാരകള്‍ ഉണ്ട്. എന്നാല്‍ 80 ശതമാനം എനിക്കൊപ്പം നിന്നു. ആദ്യമായി ജയിച്ച് വരുമ്പോള്‍ ആ ഇരുപത് ശതമാനം പേര്‍ പച്ചക്കൊടി ഉയര്‍ത്തി മുസ്ലിം ലീഗ് എതിരാണേയെന്ന മുദ്രാവാക്യം ഉയര്‍ത്തി.

ആ എതിര്‍പ്പ് ഇപ്പോഴും തുടരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഈ എതിര്‍പ്പ് എന്ന് അറിയില്ല. തനിക്ക് ഇന്ന വിഷയത്തില്‍ തെറ്റുപറ്റി മാറി നില്‍ക്കണം എന്ന് പറഞ്ഞാല്‍ മാറി നില്‍ക്കാന്‍ തയ്യാറാണ്.പൂഞ്ഞാറിന്‍റെയും ഈരാറ്റുപേട്ടയുടേയും വികസനത്തില്‍ വലിയ പങ്ക് വഹിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. താലൂക്ക് ഇല്ല എന്ന് പറഞ്ഞ് മുസ്ലിം ലീഗ് ഇപ്പോള്‍ സമരം ചെയ്യുകാണ്. എത്ര തവണ നിങ്ങള്‍ ഭരണത്തില്‍ വന്നു. നിങ്ങള്‍ക്ക് എന്തുകൊണ്ട് പൂഞ്ഞാര്‍ താലൂക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മാണിക്ക് ശത്രുതയായതിനാല്‍ അദ്ദേഹം അനുകൂല നിലപാട് എടുക്കില്ല. എന്നാല്‍ ഇടതിനും യുഡിഎഫിനും എന്തുകൊണ്ട് താലൂക്ക് ഉണ്ടാക്കാന്‍ സാധിച്ചില്ലെ?പിസി ജോര്‍ജിലൂടെയല്ലാതെ ഈരാറ്റുപേട്ടയില്‍ ഒരു വികസനവും നടന്നിട്ടില്ല.” അദ്ദേഹം നയവിശദീകരണ യോഗത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button