
കൊച്ചി: കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് കെജ്‌രിവാള്‍ അവകാശവാദം ഉന്നയിക്കുമ്പോൾ കാത്തിരുന്ന് കാണേണ്ടത് തൃക്കാക്കരയില്‍ ആപ് – ട്വന്റി ട്വന്റി സഖ്യം ആര്‍ക്കൊപ്പമാണെന്നാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആപ് – ട്വന്റി ട്വന്റി സഖ്യം, ജനക്ഷേമ മുന്നണിയുടെ നിലപാട് ഇന്നറിയാം. ഉച്ചയ്ക്ക് ശേഷം കിറ്റക്‌സ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലായിരിക്കും സഖ്യം ആര്‍ക്കൊപ്പമായിരിക്കുമെന്ന് പ്രഖ്യാപിക്കുക.
എന്നാൽ, ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ട്വന്റി ട്വന്റിയുമായുള്ള സഖ്യപ്രഖ്യാപനത്തിനായി കെജ്‌രിവാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിതെന്നായിരുന്നു അദ്ദേഹം സഖ്യപ്രഖ്യാപനത്തിനിടെ പറഞ്ഞത്. ഡൽഹിയിൽ സര്‍ക്കാര്‍ ഉണ്ടാക്കിയത് ദൈവത്തിന്റെ മാജിക്കാണെന്നും കേരളത്തിലും ഇത് സാധ്യമാകുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments